ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേര് കൊല്ലപ്പെട്ടു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. എട്ടോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ്, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കെട്ടിടത്തിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. വെടിവയ്പ്പ് നടന്ന ഏഴുനില കെട്ടിടത്തിൽ 100ലധികം ലാബുകളും ക്ലാസ് മുറുകളും ഓഫീസുകളുമുണ്ടെന്ന് സർവകലാശാല വെബ്സൈറ്റിൽ പറയുന്നു. യൂണിവേഴ്സിറ്റി കാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.
വെടിവയ്പ്പുണ്ടായതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് അപായ മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് ക്ലാസ് മുറികളിലെ മേശകള്‍ക്ക് അടിയിൽ വിദ്യാര്‍ഥികള്‍ ഒളിക്കുകയും വെളിച്ചം അണയ്ക്കുകയുമായിരുന്നു. വെടിവയ്പ്പിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും ട്രംപ് അറിയിച്ചു.
കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.